Wednesday 25 February 2009

ഒരു മഴ മുകിലിന്റെ കാതില്‍ ഞാനിന്നലെ ,
ഒരനുരാഗ ഗാനം പതിയെ മൂളി .......
പേമാരിയായ് പെയ്തവളെന്റെ പാട്ടിന്റെ ,
പല്ലവി പലകുറി ഏറ്റു പാടി ........
ഒരുമാത്ര പെയ്തോഴിഞ്ഞവലെന്റെ സന്ധ്യയില്‍ ,
ഇലചാര്‍ത്തിലൂടൂര്‍ന്നൊന്ന് വിട ചൊല്ലവേ ......
ഏതോ നിഗൂഡ മൌനമായ് , പാതിമെയ്‌ മണ്ണിലമര്‍ന്നൊരു ,
കടലാസ് വഞ്ചിപോല്‍ തകരുന്നുവോ ,
സ്വപ്നം പേറി ഒഴുകിയോരെന്‍ മാനസം ..................

1 comment: