Wednesday 22 September 2010

ഓരോ പുറവും നിറഞ്ഞൊഴുകുന്ന,

ഈ അച്ചടിമഷി നിന്നെതൊടുമ്പോള്‍,

അതില്‍ ലീനമായ എന്‍റെ വിരല്‍ തുമ്പിന്‍റെ

ചൂടേറ്റു വാങ്ങുക ..................

Thursday 26 February 2009

നിശ്ശബ്ദം നിന്‍ നിറഞ്ഞ മിഴിയില്‍....
തരളം  വിലോലമെന്‍ സ്നേഹം....
നിനവായ് ഒരു മാത്രയെങ്കിലും
പകരും ഒടുവില്‍ നീ അണയും നേരം....
സ്വപ്നം  വഴിയുന്ന കണ്‍കളില്‍....
കുളിരിന്‍  മൃദുസ്പര്‍ശമായ് മെല്ലെ....
വിരലിന്‍  തുമ്പാലെ അന്നു ഞാന്‍ .....
മോഹം മഷിയായി എഴുതിടും....

Wednesday 25 February 2009

ഒരു മഴ മുകിലിന്റെ കാതില്‍ ഞാനിന്നലെ ,
ഒരനുരാഗ ഗാനം പതിയെ മൂളി .......
പേമാരിയായ് പെയ്തവളെന്റെ പാട്ടിന്റെ ,
പല്ലവി പലകുറി ഏറ്റു പാടി ........
ഒരുമാത്ര പെയ്തോഴിഞ്ഞവലെന്റെ സന്ധ്യയില്‍ ,
ഇലചാര്‍ത്തിലൂടൂര്‍ന്നൊന്ന് വിട ചൊല്ലവേ ......
ഏതോ നിഗൂഡ മൌനമായ് , പാതിമെയ്‌ മണ്ണിലമര്‍ന്നൊരു ,
കടലാസ് വഞ്ചിപോല്‍ തകരുന്നുവോ ,
സ്വപ്നം പേറി ഒഴുകിയോരെന്‍ മാനസം ..................